പള്ളുരുത്തി: സ്വകാര്യ ബസിടിച്ച് ഗൃഹനാഥൻ മരിച്ചു.മരുന്നുകട പഴയ ഫെഡറൽ ബാങ്കിനു സമീപം ചങ്ങനേഴത്ത് വീട്ടിൽ ഹരിഹരൻ (55) ആണ് മരിച്ചത്.ഇന്നലെ രാത്രി 7 മണിയോടെ മരുന്നുകട ബസ് സ്റ്റോപ്പിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.കൽപ്പണിക്കാരനാണ്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് നടക്കും. ഭാര്യ. പരേതയായ കുമാരി. മക്കൾ. അഭിജിത്ത്, ശരത്.