തൃക്കാക്കര: ജില്ലയിലെ വിദ്യാലയങ്ങളിൽ സമ്പൂർണ പുകയില രഹിത ജില്ലാ പദ്ധതി പാളുന്നു. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് . 2013ൽ പുകയില പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ വിധി ശക്തമായി നടപ്പിലാക്കാൻ കഴിഞ്ഞ മാസം ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.
വിദ്യാലയങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും പരസ്യം പ്രദർശിപ്പിക്കുന്നത് നിരോധിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
വിദ്യാലയ പരിസരത്ത് പുകയില വിരുദ്ധ സൂചാനാ ബോർഡുകൾ സ്ഥാപിക്കണമെന്നും, പുകയിലയുടെ ദൂഷ്യങ്ങളെക്കുറിച്ചും പുകയില നിയന്ത്രണ നിയമത്തെക്കുറിച്ചും പുകയില ശീലം ഉപേക്ഷിക്കാുള്ള മാർഗത്തെക്കുറിച്ചും വിദ്യാർഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, മറ്റു ജീവക്കാർ, വിദ്യാലയത്തിന്റെ ചുറ്റുപാടുമുള്ള വ്യാപാരികൾ എന്നിവർക്ക് ബോധവത്ക്കരണ ക്ലാസുകൾ നടത്തുമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.
എന്നാൽ ഇത്തരം പ്രവർത്തങ്ങളെല്ലാം ജലരേഖയായതോടെയാണ് പുകയില രഹിത വിദ്യാലയം തന്നെ നടപ്പാക്കാൻ കഴിയാതിരുന്നത്.
പദ്ധതി പാതിവഴിയിൽ
നാർക്കോട്ടിക് സെൽ അസിസ്രന്റ് കമ്മീഷണർ , ജില്ല നോഡൽ ഓഫിസർ എന്നിവരുടെ തേൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്കും, പൊലീസ് ഉദ്യാഗസ്ഥർക്കും നിയമ നടത്തിപ്പിൽ പരിശീലം നൽകുകയും പരസ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന 618 കടകൾക്ക് നോട്ടീസ് ൽകുകയും ചെയ്തിരുന്നു.എന്നാൽ ഇതിന്റെ തുടർ പ്രവർത്തങ്ങൾ നിലച്ചതോടെ പദ്ധതി പാതിവഴിയിലായി.
കർശന നിർദേശവും
നടപ്പിലായില്ല
ജില്ലയിലെ വിദ്യാലയങ്ങൾ, വിദ്യാലയ വക സ്ഥലങ്ങൾ, കെട്ടിടങ്ങൾ, കളിസ്ഥലം, വാഹങ്ങൾ എന്നിവിടങ്ങളിൽ പുകയില ഉപയോഗിക്കുന്നത് കർശമായി നിരോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
കുട്ടികളോ, അദ്ധ്യാപകരോ, വിദ്യാലയങ്ങളിലെ മറ്റു ജീവക്കാരോ, രക്ഷിതാക്കളോ ഈ സ്ഥലങ്ങളിൽ പുകയില ഉപയോഗിക്കാൻ പാടില്ലെന്നും കർശ നിർദേശം നൽകി. പുകയിലയുടെയും പുകയില ഉത്പന്നങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങൾ വിദ്യാലയ പരിസരത്തോ, മതിൽകെട്ടിലോ, പ്രസിദ്ധീകരണത്തിലോ, വാഹത്തിലോ, സ്കൂൾ പരിപാടികളിലോ പാടില്ലെന്നും നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ടായിരുന്നു.