കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായി നിയമിതനായ ആർച്ച് ബിഷപ് മാർ ആന്റണി കരിയിലിന്റെ സ്ഥാനമേൽക്കൽ കർമം ഏഴിനു നടക്കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 10.30നു ദിവ്യബലിയോടനുബന്ധിച്ചാണ് ശുശ്രൂഷകൾ നടക്കുകയെന്നു വികാരി ജനറാൾ റവ.ഡോ.ജോസ് പുതിയേടത്ത് അറിയിച്ചു.