കൊച്ചി: ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നേത്ര ചികിത്സാ വിദഗ്ധരുടെ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. കേരള സൊസൈറ്റി ഒഫ് ഒഫ്ത്താൽമിക്ക് സർജൻസ് പ്രസിഡന്റ് ഡോ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളിലും ശ്രദ്ധ വേണമെന്നും തിമിര ശാസ്ത്രക്രിയകളിൽ നൂതന മാർഗങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിമിര ശസ്ത്രക്രിയകൾ വ്യാപകമായി കഴിഞ്ഞെന്നും അതിന്റെ എല്ലാ സാധ്യതകളും നാം പ്രയോജനപ്പെടുത്തിക്കഴിഞ്ഞെന്നും ഓൾ ഇന്ത്യാ ഒഫ്താൽമിക്ക് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് ഡോ.എൻ.എസ്.ഡി രാജു പറഞ്ഞു. തിമിര ശസ്ത്രക്രിയയിലെ അതി നൂതനമായ സാങ്കേതിക വശങ്ങളെ കുറിച്ച് കൂടുതൽ ബോധവത്കരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിൻ ഒഫ്ത്താൽമിക്ക് ക്ലബ്ബ് പ്രസിഡന്റ് ഡോ.ഡി. ബാലാമണി, ചൈതന്യ ഐ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.ഉണ്ണിക്കൃഷ്ണൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ.മാത്യു കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.