പൊന്നന്താനം: ഗ്രാമീണ വായനശാലയുടെ 63-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കുടുംബസംഗമം, കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവ നടത്തി. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ സന്ദേശം നൽകി.