തൊടുപുഴ: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പുതിയ ഭാരവാഹികളായി കെ.ജി. രതീഷ്‌കുമാർ (പ്രസിഡന്റ്), ആർ. ജയഗോപാൽ ഗുരുക്കൾ (സെക്രട്ടറി), സഹൽ സുബൈർ (ട്രഷറർ), ജി.കെ. രാജശേഖരൻ, എം.ടി. ബാബു ആശാൻ (വൈസ് പ്രസിഡന്റുമാർ), ജസ്റ്റിൻ ജെ. മാത്യു, എസ്. പത്മഭൂഷൻ (ജോയിന്റ് സെക്രട്ടറിമാർ), ശരത് യു നായർ, എം.എസ്. പവനൻ, കൃഷ്ണജ ആർ. നായർ, ടി.കെ. സുകു, എം.ആർ. സുരേഷ്, കെ.എം. സണ്ണി, കെ.കെ. സൈജു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. കെ.പി. ജഗദീഷ് ചന്ദ്രയാണ് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രതിനിധി. നിരീക്ഷകരായി കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിൽ നിന്ന് കെ.എൽ. ജോസഫും കേരള കളരിപ്പയറ്റ് അസോസിയേഷനിൽ നിന്ന് വി. ബാബുരാജും പങ്കെടുത്തു. അഡ്വ: എം.എസ്. വിനയരാജാണ് ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകിയത്.