കുമളി: മഴ നിലച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു.. കഴിഞ്ഞ ദിവസം 1 14 അടിയിലെത്തിയ ജലനിരപ്പ് 113.80 അടിയായാണ് കുറഞ്ഞത്.മൂന്ന് ദിവസമായി അന്നക്കെട്ട് പരിസരത്തും ലാന്റിംഗിങ്ങിലും മഴരേഖപ്പെടുത്തിയില്ല.നീരോഴ്ക്ക് 107 ഘനയടിയായി കുറഞ്ഞു. കേരളത്തിൽ മഴ പെയ്യായത്തത് തമിഴ്നാടിനെയാണ് സാരമായി ബാധിക്കുന്നത്. തമിഴ്നാട് ഇറച്ചിൽ പാലം വഴി വെള്ളംകൊണ്ടുപോകുന്നത് നിർത്തിവച്ചു. വൈദ്യുതി ഉദ്പാദനത്തിനും കുടിക്കുന്നതിനാവശ്യമായ 300 ഘന അടി വെള്ളം മാത്രമാണ് പെൻസ് റ്റോക്ക് വഴി കൊണ്ട് പോകുന്നത്. ഇതോടെ തമിഴ്നാട്ടിലെ കൃഷിയും പ്രതിസന്ധിയിലായി.. കൃഷിക്ക് മുന്നോടിയായി നിലം ഉഴുത കർഷകർ ആശങ്കയിലാണ്.
ഏലം കർഷകർക്ക് തിരിച്ചടി
മതിയായ മഴ ലഭിക്കാതെ വന്നതോടെ ഹൈറേഞ്ചിലെ പ്രധാന ' വിളയായ ഏലം കൃഷി ഉൾപ്പടെയുള്ള എല്ലാ കൃഷിക്കും തിരിച്ചടിയായിരിക്കുകയാണ്.ഏലം ചെടികൾ കരിഞ്ഞ് വീണു തുടങ്ങി. കുരുമുളക് ചെടികൾക്ക് വാട്ടവും തിരി പൊഴിയുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി.. ചൂട് കുടിയതോടെ വേര് പുഴുവിന്റെ ശല്യം വർദ്ധിച്ചതും ഏലകൃഷിക്ക് തിരിച്ചടിയാകുകയാണ്. മഴ പ്രതീക്ഷിച്ച് ഏലം റീ പ്ലാന്റ് ചെയ്തിരുന്നും. തുടർ നടപടികളും ഇതോടെ നടക്കാതെയായി.
ഇനിയും
പൂജയ്ക്ക് ഒരുക്കം
മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കേണ്ടത് കേരളത്തിനേക്കാൾ ആവശ്യം തമിഴ്നാടിനാണ്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ മൂന്ന് ലക്ഷത്തിലേറെ ഏക്കർ കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത് മുല്ലപ്പെരിയാർ ഡാമിൽനിന്നാണ്. ജലനിരപ്പ് 104 അടിക്ക് മുകളിൽ ഉണ്ടെങ്കിൽ മാത്രമേ തമിഴ്നാടിന് വെള്ളം കൊണ്ട്പോകാൻ അനുമതിയുള്ളു..ശക്തമായ മഴ ലഭിച്ച് ഇപ്പോൾ ഡാമിലെ ജലനിരപ്പ് കുതിക്കേണ്ട സമയത്താണ് ഓരോ ദിവസവും ജലനിരപ്പ് താഴുന്നത്. ജൂൺ ആദ്യവാരം മഴ ലഭിക്കാതിരുന്നതിനെത്തുടർന്ന് തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ കർഷകർ പ്രത്യേക പൂജകൾ നടത്തിയിരുന്നു.
കഴിഞ്ഞവർഷം ആഗസ്റ്റ് മാസം കനത്ത മഴയെത്തുടർന്ന്മു ല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് ആഗസ്റ്റ് പതിനഞ്ചിന് ജലനിരപ്പ് 140 അടിയിൽ എത്തിയിരുന്നു. ഇതേത്തുടർന്നാണ് ഡാമിൽനിന്നും വെള്ളം ഒഴുക്കിക്കളയേണ്ടിവന്നത്. ആ സ്ഥാനത്താണ് ഇപ്പോൾ വെള്ളം ഡാമിൽ കുറഞ്ഞ് വരുന്നതും 114 അടിയിൽ കുറഞ്ഞതും.
2018 ആഗസ്റ്റിൽ ജലനിരപ്പ് 140 അടിയായിരുന്നാണ് ഇപ്പോൾ 114 അടിയായും ഇന്നലെ 113.8 അടിയായും താഴ്ന്നത്
മുല്ലപ്പെരിയാറിലെ ജലനിരപ്പ്