തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവനിൽ നടത്തിയ ജി.എസ്.ടി ക്ലാസ് അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അസി. കമ്മീഷണർ ബിജു പോൾ . മുഖ്യപ്രഭാഷണം നടത്തി. സോണൽ ക്യാംപസ് ഒഫ് ദി നാഷണൽ അക്കാദമി ഒഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആൻഡ് നർക്കോട്ടിക്സ് കൊച്ചിൻ ടീമിലെ സൂപ്രണ്ടുമാരായ അന്റോണിയ നെറ്റിക്കാടൻ, ഇ. ശ്രീധർ, ഇൻസ്‌പെക്ടർ ജേക്കബ്ബ് വർഗീസ്, സാജു മാത്യു എന്നിവർ ക്ലാസ് നയിച്ചു. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം വിവിധ വ്യാപാരമേഖലകളിലുള്ള പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ക്ലാസിൽ ചർച്ച ചെയ്തു. ചെറുകിട വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് ജൂബി ഐസക് ആശംസയർപ്പിച്ചു. താലൂക്ക് വ്യാപാരി സഹകരണസംഘം പ്രസിഡന്റ് ആർ. രമേഷ് സ്വാഗതവും മർച്ചന്റ്സ് അസോസിയേഷൻ ജന. സെക്രട്ടറി നാസർ സൈര നന്ദിയും പറഞ്ഞു.