jayan
ജയൻ ചക്കൻ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന പരാതിയിൽ മധ്യവയസ്‌കനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിയാർ മന്നാംകണ്ടം തലമാരി കുന്നുംപുറത്ത് ജയൻ (49) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ വച്ച് നിരവധിതവണ ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി പീഡനവിവരം മുത്തശ്ശിയോടു പറഞ്ഞതോടെ കട്ടപ്പന ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് ജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.