വെള്ളത്തൂവൽ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നടത്തിപ്പിന് വെള്ളത്തൂവലിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉത്ഘാടനം ചെയ്യും . ബാബു പള്ളിപ്പാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.. ചലച്ചിത്ര സീരിയൽനടൻ സന്തോഷ് മേവട പ്രതിഭകളെ ആദരിക്കും . വെള്ളത്തൂവൽ എസ്. ഐ ജി.എസ് ഹരി സ്വാതന്ത്ര്യദിനറാലി ഫ്ളാഗ്ഓഫ് ചെയ്യും. റാലിയിൽ ആകർഷമായി അണിനിരക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് കാഷ് അവാർഡ് നല്കും. . ഡീൻ കുര്യാക്കോസ് എം .പി, എസ്സ് രാജേന്ദ്രൻ .എം എൽ എ , ഡോ.സി.കെ റോയി, ജോർജ് തോമസ് എന്നിവർ രക്ഷാധികാരികളായും റ്റി.ആർ ബിജി (ചെയർമാൻ ) റോയി ജോൺ, കവിത സന്തോഷ് എന്നിവർ കൺവീനർന്മാരായും എൻ.എൻ സജികുമാർ, സാറാമ്മ ജോൺ എം.എം ഹംസ, കെ.ടി മോഹനൻ, പി.ജി ഗീതമ്മ എന്നിവർ സബ്ബ് കമ്മറ്റി കൺവീനർന്മാരായും 101 അംഗ ജനറൽ കമ്മറ്റിയും തിരഞ്ഞെടുത്തു.