തൊടുപുഴ: സെപ്തംബർ 14, 15 തീയതികളിൽ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടത്തുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.
ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ . ഫാ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ . ഫാ. പോൾ കാരക്കൊമ്പിൽ, നെറ്റ്‌ബോൾ അസ്സോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സണ്ണി വി. സക്കറിയാസ്, സതീഷ് തോമസ്, സുനിൽ തോമസ്, ജില്ലാ പ്രസിഡന്റ് ജോർജ്ജ് റോജി ആന്റണി, വാർഡ് കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, റെജി പി. തോമസ്, ആർ. മോഹൻ, എ.പി.
മുഹമ്മദ് ബഷീർ, പോൾ ഇഞ്ചിയാനി, രതീഷ് കൂമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി. സന്ദീപ് സെൻ നന്ദിയും പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ചെയർമാനും ജില്ലാ നെറ്റ്‌ബോൾ അസ്സോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ ജനറൽ കൺവീനറുമായി അൻപത്തിയൊന്ന് അംഗ സംഘാടക സമിതിക്ക് രൂപം നൽകി.