മണക്കാട്: നെല്ലിക്കാവ് ശ്രീദുർഗാഭഗവതി ക്ഷേത്രത്തിൽ നിറപുത്തിരി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ നാലിനു നടതുറപ്പ്, നിർമ്മാല്യദർശനം, 4.30ന് വിശേഷാൽ ഗണപതിഹോമം, അഞ്ചിന് ഉഷഃപൂജ, നെൽക്കതിർ സമർപ്പണം, 5.30ന് വിശേഷാൽപൂജകൾ, ആറ് മുതൽ രാമായണപാരായണം, 6.30ന് പ്രസന്നപൂജ, പ്രസാദവിതരണം, 6.45ന് നടയടപ്പ് എന്നിവയാണ് ചടങ്ങുകൾ. മേൽശാന്തി ഹരീഷ് നമ്പൂതിരിപ്പാട് ചടങ്ങുകൾക്കും പൂജകൾക്കും മുഖ്യകാർമ്മികത്വം വഹിക്കും.