തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത്, മലങ്കര എസ്റ്റേറ്റ്, സ്‌പോർട്ട്സ് കൗൺസിൽ, എന്നിവയുടെ സഹകരണത്തോടെ, ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴയിൽ വച്ച് നടത്തും. ആഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ മലങ്കര എസ്റ്റേറ്റിലാണ് മത്സരങ്ങൾ .. എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റിയമ്പതോളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇതിന്റെ മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടും. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈക്ലിംഗ് അസ്സോസിയേഷൻ സെക്രട്ടറി അറിയിച്ചു.