ഇടുക്കി : വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ, മുൻഗണന വിഭാഗത്തിൽപ്പെട്ട വിവാഹമോചിതരായവർ, ഭാർത്താവ് ഉപേക്ഷിച്ച് പോയവർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പഠിക്കുന്ന കുട്ടികൾക്ക് ധനസഹായം ലഭിക്കും. അപേക്ഷയും അനുബന്ധവിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04862 221868.