കട്ടപ്പന: മലയാള സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത ഹൈറേഞ്ചിൽ നിന്നുള്ള അഭിനയ പ്രതിഭകൾക്ക് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് കട്ടപ്പന പ്രസ്‌ക്ലബ്ബ് ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. പതിനെട്ടാംപടി എന്ന സിനിമയിൽ അഭിനയിച്ച അമ്പി നീനാസം, ജനമൈത്രി എന്ന സിനിമയിൽ അഭിനയിച്ച ജി.കെ പന്നാംകുഴി, കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയിലെ അനു അനിൽ, മൂന്നാംപ്രളയം എന്ന ചിത്രത്തിലെ അനീഷ് ആനന്ദ്, പോർക്കളം എന്ന സിനിമയിലെ സുനിൽ കട്ടപ്പന, ഇവിടെ എന്ന സിനിമയിൽ അഭിനയിച്ച ഭാമ ഷിനോയി എന്നിവരെയാണ് ആദരിക്കുന്നത്. ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജോഷി മണിമല അധ്യക്ഷത വഹിക്കും. ദർശന പ്രസിഡന്റ് ഇ.ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. മർച്ചന്റ്സ് യൂത്ത്വിങ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ്, മാധ്യമ പ്രവർത്തകരായ എം.സി ബോബൻ,എസ്.സൂര്യലാൽ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരികളായ കെ.വി.വിശ്വനാഥൻ, ഷാജി നെല്ലിപ്പറമ്പിൽ, കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ, കഥാകൃത്ത് മോബിൻ മോഹൻ, നഗരസഭ കൗൺസിലർ പി.ആർ രമേശ്, അനിൽ ഇലവന്തിക്കൽ, സണ്ണി സ്‌റ്റോറിൽ, ജോജോ കുമ്പളംന്താനം എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സിജോ എവറസ്റ്റ്, ബിജോയ് സ്വരലയ, ജോസൻ ജോസ്, സൈജോ ഫിലിപ്പ്, ടോമി ആനിക്കാമുണ്ട, രജീഷ് ടി.രഘു, കെ.ജെ ബിനോയി,അജിൻ അപ്പുകുട്ടൻ, റോയി ജോർജ്, റെജിമോൻ അഗസ്റ്റിൻ, മഹേഷ് സോഡിയാക്, സി.ആർ രാജേഷ്, ശ്രീജിത്ത് മോഹൻ, ജോമറ്റ് ജോസഫ്, എബി എഴുകുംവയൽ, ഷിനോയ് കാവുംകോട്ട്, വിഷ്ണു മോഹൻ, എബി എവറസ്റ്റ് എന്നിവർ പറഞ്ഞു.