തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയനിലെ പ്രീമാര്യേജ് കൗൺസലിംഗ് ക്ളാസുകൾ ആഗസ്റ്റ് 17, 18 തിയതികളിൽ ചെറായിക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. രണ്ട് ദിവസങ്ങളായി വിവിധ വിഷയങ്ങളിൽ പ്രഗൽഭർ ക്ളാസുകൾ നയിക്കുമെന്ന് യൂണിയൻ കൺവീനർ ഡോ. കെ. സോമൻ അറിയിച്ചു.