തൊടുപുഴ : അവകാശ സംരക്ഷണദിനത്തോടനുബന്ധിച്ച് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വൈദ്യുത ഭവന് മുന്നിൽ ധർണ്ണ നടത്തി. കെ.ഇ.ഡബ്ളു.എഫ് ജില്ലാ പ്രസിഡന്റ് പൂന്നൂസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ഐ.യു.സി ജില്ലാ ട്രഷറർ പി.പി ജോയി ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ളു.എഫ് സംസ്ഥാന സെക്രട്ടറി പി.എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.