തൊടുപുഴ : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. സാംസ്കാരിക വേദി ഹാളിൽ 5 ന് വൈകിട്ട് 5 ന് വി.എസ് ബാലകൃഷ്ണപിള്ള നടത്തുന്ന രാമായണ പാരായണവും വ്യാഖ്യാനവും നടക്കും. ശശി കണ്ണാടിപ്പാറ നേതൃത്വം നൽകും.