തൊടുപുഴ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അഖില കേരളാ വായനാ മത്സരം തൊടുപുഴ താലൂക്ക് തലം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. താലൂക്കിലെ വിവിധ ഹൈസ്കൂളുകളിൽ നടന്ന മത്സരങ്ങളിൽ നിന്ന് വിജയികളായവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.