ഉടുമ്പന്നൂർ : കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും ഉടുമ്പന്നൂർ പഞ്ചായത്തും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് മികച്ച ജൈവ കർഷകനെയും തേനീച്ച കർഷകനെയും ആദരിക്കുന്നു. ഉടുമ്പന്നൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പരിധിയിയിലുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഉടുമ്പന്നൂർ കോഡ്സിന്റെ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10.