തൊടുപുഴ: കെ.എം. മാണി അനുസ്മരണവും കേരള കോൺഗ്രസ് പ്രവർത്തക സംഗമവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തിൽ നടത്തും. കേരള കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രവർത്തക യോഗത്തിൽ ഡോ. കുര്യാസ് കുമ്പളക്കുഴി കെ.എം. മാണി അനുസ്മരണ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ തൊടുപുഴ നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കും. ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി,റോഷി അഗസ്റ്റിൻ എംഎൽഎ, എൻ. ജയരാജ് എംഎൽഎ, അലക്സ് കോഴിമല, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, തോമസ് ജോസഫ്, അഗസ്റ്റിൻ വട്ടക്കുന്നേൽ, ബാബു ജോസഫ്, സണ്ണി തെക്കേടം, ഫിലിപ്പ് കുഴിക്കുളം, ബാബു കക്കുഴി, റെജി കുന്നംകോട്ട്, രാരിച്ചൻ നീറനാകുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, ജോസ് കവിയിൽ തുടങ്ങിയവർ പ്രസംഗിക്കും.