തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കാർഷിക സമ്പാദ്യ പദ്ധതിയായ പച്ചക്കുടുക്ക പദ്ധതിയ്ക്ക് വണ്ണപ്പുറം എസ്എൻഎം ഹൈസ്‌കൂളിലും കലയന്താനി സെന്റ് ജോർജ് ഹൈസ്‌കൂളിലും കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്‌കൂളിലും തുടക്കം കുറിച്ചു. വണ്ണപ്പുറം സ്‌കൂളിലെ പച്ചക്കുടുക്ക പദ്ധതിയുടെ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബാബു ജോസഫും കലയന്താനി സ്‌കൂളിലെ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെംബർ തനൂജ സുബൈറും കല്ലാനിക്കൽ സ്‌കൂളിലെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ലത്തീഫും നിർവഹിച്ചു. കാഡ്സ് പ്രസിഡന്റ് കെ.ജി. ആന്റണി, പച്ചക്കുടുക്ക കോഓർഡിനേറ്റർ കെ.എം. മത്തച്ചൻ, കാഡ്സ് വൈസ് പ്രസിഡന്റ് വി.പി. ജോർജ് എന്നിവർ നേതൃത്വം നൽകി.22 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 40 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി നീക്കിവച്ചിരിക്കുന്നത്‌