തൊടുപുഴ : ആറാമത് ഇടുക്കി ജില്ലാ പുരുഷ വിഭാഗം വടംവലി ചാമ്പ്യൻഷിപ് ശനിയാഴ്ച രാവിലെ 10.30 ന് മുതലക്കോടം സെന്റ് ജോർജ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ജില്ലാ വടംവലി അസോസിയേഷൻ പ്രസിഡന്റ് കെ.എം. ജോസഫ് ബിനോയിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ ഉദ്ഘാടനം നിർവഹിക്കും. 9 കാറ്റഗറികളിൽ ആയിട്ടാണ് മത്സരം നടക്കുന്നത്. 8 പേരടങ്ങുന്ന ടീമിന്റെ തൂക്കവും മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ 10ാം തീയതി രാവിലെ 10.30ന് മുമ്പായി അവരുടെ തൂക്കം തിട്ടപെടുത്തി മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച എലിജിബിലിറ്റി സർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റ് (ഒറിജിനൽ) എന്നിവ ഹാജരാക്കണ