കട്ടപ്പന: അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടക്കുന്ന മരിയൻ തീർഥാടനവും കൃപാഭിഷേകം എകദിന ബൈബിൾ കൺവെൻഷനും ഇന്ന് രാവിലെ എട്ടുമുതൽ 3.30 വരെ നടക്കും. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളൻമനാൽ നേതൃത്വം നൽകും. ജപമാല, വചന പ്രഘോഷണം, കൃപാഭിഷേക ശുശ്രൂഷ, രോഗികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന, കൃപാ വിരുന്ന് എന്നിവ നടക്കും.

ജീവിത വിശുദ്ധീകരണ ധ്യാനം

കുമളി: എയ്ഞ്ചൽവാലി ധ്യാനകേന്ദ്രത്തിൽ ഒമ്പതിന് വൈകിട്ട് അഞ്ചുമുതൽ 13ന് രാവിലെ ഏഴുവരെ ജീവിത വിശുദ്ധീകരണ ധ്യാനം നടക്കും. ഫാ. ജോസഫ് പുത്തൻപുരക്കൽ ഒ.എസ്.ബി ധ്യാനം നയിക്കും. ഫോൺ: 9656325188, 7306008940.