വട്ടവട: ഇ- പോസ് മെഷീൻ വന്നിട്ടും വട്ടവട പഞ്ചായത്തിലെ റേഷൻ കടകളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി പരാതി. കാർഡ് ഉടമകൾക്ക് കൃത്യമായി സാധനങ്ങൾ നൽകാതെ മറിച്ചു വിൽക്കുന്നതായി ആരോപിച്ച് ഉടമകൾ പരാതി നൽകി. കൺസ്യൂമർ അഫയഴ്സ് സെൽ കമ്മീഷണറേറ്റിനാണ് ഉടമകൾ പരാതി നൽകിയിരിക്കുന്നത്. സാധനങ്ങൾ നൽകാതെ ലോറിയിൽ നിന്ന് ചരക്കുകൾ ഇറക്കി അന്ന് വൈകിട്ട് തന്നെ പലചരക്ക് കടകളിലേക്ക് മറിച്ചു കൊടുക്കുന്നതായിട്ടാണ് ഉടമകൾ പരാതിയിൽ പറയുന്നത്. ഇ- പോസ് മെഷീനിൽ കൈ രേഖ വയ്പിച്ചതിന് ശേഷം പകുതി അരി പോലും നൽകുന്നില്ല. ചോദിച്ചാൽ കടക്കാർ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. വട്ടവട പഞ്ചായത്തിൽ 13 വാർഡുകളിലായി നാല് റേഷൻ കടകളാണുള്ളത്.