വെള്ളത്തൂവൽ: ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം 5, 6 തീയതികളിൽ നടക്കും. കഴിഞ്ഞ പ്രളയകാലത്ത് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകൾക്കും ശ്രീകോവിലിലെ വിഗ്രഹത്തിനും ഇളക്കം നേരിട്ടിരുന്നതിനാൽ മാസ പൂജകളും അന്നദാനവും ഉപപ്രതിഷ്ഠാ പൂജകളും മാസങ്ങളായി മുടങ്ങിയിരുന്നു. പരിഹാരക്രിയകളിലൂടെ പൂജകൾ പുനരാരംഭിക്കാൻ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്നത്തിന് ബ്രഹ്മശ്രീ പുന്നയത്ത് മാങ്കുളം വിഷ്ണു നമ്പൂതിരി കാർമ്മികത്വം വഹിക്കും.