ചെറുതോണി: കാർഷിക കടങ്ങൾ എഴുതി തള്ളുക, പട്ടയരഹിത കർഷകർക്ക് കിസാൻ സമ്മാൻ പദ്ധതി ഉൾപ്പടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകുമെന്ന് കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജിഘോഷ് പറഞ്ഞു. ചെറുതോണി സ്റ്റോണേജ് ആഡിറ്റോറിയത്തിൽ ചേർന്ന കർഷകമോർച്ച ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. ടി.കെ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെയിസ്‌ ജോൺ, കെ.ആർ. സുനിൽ കുമാർ, ഡോ. ജോണിക്കുട്ടി ഒഴുകയിൽ, ഗോപി ഊളാനിയിൽ, കെ. മോഹൻദാസ് എന്നിവർ ങ്കെടുത്തു.