kumaresan
കുമരേശൻ

രാജാക്കാട്: ഉടുമ്പൻചോല ടൗണിന് സമീപം അനധികൃത മദ്യ വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ. എം.എസ് കോളനിയിൽ കുമരേശനെയാണ് (55) പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര ലിറ്റർ മദ്യം ഇയാളിൽ നിന്ന് പിടികൂടി. ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് വില കുറഞ്ഞ മദ്യം വാങ്ങി 175 മില്ലിയുടെ ചെറിയ കുപ്പികളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ഇത്തരം ചെറിയ കുപ്പി ഒന്നിന് 200- 250 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. വിൽപ്പനയ്ക്കായി 175 മില്ലി അളവിൽ നിറച്ചിരുന്ന രണ്ടര ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. ഉടുമ്പൻചോല സി.ഐ അനിൽ ജോർജ്, എസ്.ഐ കെ.എം. സന്തോഷ്, സി.പി.ഒ ആസിഫ്, ഷമീർ ഉമ്മർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.