ഈസ്റ്റ് കലൂർ: കലൂർ മഹാദേവ ക്ഷേത്രത്തിൽ 17-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാല് മുതൽ 11വരെ നടക്കും. യജഞാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് ഏഴിന് ക്ഷേത്രം മേൽശാന്തി ശ്രീരാജ്.എസ്. നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ശ്രീമദ് ഭാഗവത മഹാത്മ്യ പ്രഭാഷണം. അഞ്ചിന് രാവിലെ ഗണപതി ഹോമം,​ ആറിന് വിഷ്ണുസഹസ്രനാമജപം,​ സമൂഹ പ്രാർത്ഥന,​ നാമസങ്കീർത്തനം,​ 6.30 മുതൽ പാരായണവും പ്രഭാഷണവും,​ ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്,​ രണ്ടിന് പാരായണം തുടരും,​ വൈകിട്ട് 7.30ന് ദീപാരാധന എന്നിവ നടക്കും. തുടർന്ന് എല്ലാദിവസവും രാവിലെ 5.30 ന് ഗണപതിഹോമം,​ ആറിന് വിഷ്ണുസഹസ്രനാമജപം,​ ഭാഗവത പൂജ,​ സമൂഹ പ്രാർത്ഥന,​ നാമസങ്കീർത്തനം,​ 6.30 മുതൽ പാരായണവും പ്രഭാഷണവും ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ട്,​ രണ്ടിന് പാരായണം​- പ്രഭാഷണം തുടർച്ച.​ വൈകിട്ട് 7.30ന് ദീപാരാധന,​ നാമജപം എന്നിവ നടക്കും. ഏഴിന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാർച്ചന (വിദ്യാർത്ഥികൾക്ക്)​,​ എട്ടിന് ശ്രീകൃഷ്ണാവതാരം,​ ഒമ്പതിന് രുഗ്മിണി സ്വയംവരം,​ 10ന് രാവിലെ ആറിന് മഹാമൃത്യുഞ്ജയഹോമം,​ സർവൈശ്വര്യപൂജ,​ 11ന് രാവിലെ 10ന് ഭാഗവത സംഗ്രഹ പാരായണം,​ 10.30 ന് അവഭ്യഥ സ്നാനഘോഷയാത്ര,​ ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട് എന്നിവ നടക്കും.