വഴിത്തല: എസ്.എൻ പുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിലെ ഈ വർഷത്തെ ഔഷധസേവ മഹാമൃത്യുഞ്ജയ ഹോമവും നാലിന് ആഘോഷിക്കും. ക്ഷേത്രം മേൽശാന്തി പ്രതീഷ് ശാന്തിയുടെ നേതൃത്വത്തിൽ മഹാമൃത്യുഞ്ജയ ഹോമവും ഔഷധസേവയും നടക്കും. ബുദ്ധിശക്തി, ഓർമ്മശക്തി, ലക്ഷ്യപ്രാപ്തി തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ദിവ്യ ഔഷധം നുകരാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിലേക്ക് ക്ഷണിക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ നടത്തുന്ന വിശേഷാൽ പൂജകളിലും 8.30ന് ആരംഭിക്കുന്ന ഹോമത്തിലും തുടർന്ന് നടക്കുന്ന ഔഷധസേവയിലും എല്ലാവരെയും പങ്കെടുക്കണം. ഫോൺ: 9744003317, 9645390765.