തൊടുപുഴ: സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ യജ്ഞത്തിന് സൗകര്യമൊരുക്കി ഞായറാഴ്ചയും ഓഫീസ് തുറന്ന് രജിസ്‌ട്രേഷൻ വകുപ്പ്. മുദ്രവില കുറച്ച് കാണിച്ച് രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ സർക്കാർ നൽകുന്ന ഇളവ് മുഖേന കുറവ് മുദ്ര വിലയിൽ ലഭിക്കുന്ന ആനുകൂല്യം പണമായി ഒടുക്കി ഫയൽ തീർപ്പാക്കാൻ ഇന്ന് തൊടുപുഴയിലെ ജില്ലാ രജിസ്ട്രാർ ഓഫീസിൽ അവസരം നൽകും. തൊടുപുഴ, കാരിക്കോട്, അറക്കുളം, ദേവികുളം എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നുള്ള ഫയലുകളിലാണ് പണം അടച്ച് ഫയൽ തീർപ്പാക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി അടയ്ക്കാനുള്ള കുറവ് മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു.