തൊടുപുഴ: ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന്‌ കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. പാർട്ടി ഒന്നിച്ചുപോകണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആഗ്രഹ സഫലീകരണമാണ് ഇടുക്കി മുൻസിഫ്‌ കോടതി വിധിയിലൂടെയുണ്ടായത്. പാർട്ടിയിൽ നിന്ന് വിട്ടുപോയവർ തെറ്റുകൾ തിരുത്തി പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെയും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിന്റെയും നേതൃത്വം അംഗീകരിച്ച് തിരിച്ചു വരണം. പാർട്ടിയിലെ ത്രിതല പഞ്ചായത്തംഗങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തോടൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.