കുമളി: പ്ലാസ്റ്റിക്ക് കുപ്പികൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്തുകളുമായി റസിഡന്റ്സ് അസോസിയേഷൻ. മാലിന്യ നിർമാർജനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന താമരക്കണ്ടം റസിഡൻസ് അസോസിയേഷന്റെയാണ് നൂതനആശയം. അസോസിയേഷന്റെ പ്രഥമ വാർഷികത്തിന്റെ ഭാഗമായി ഇന്ന് അസോസിയേഷൻ കവാടങ്ങളിൽ ബൂത്ത് സ്ഥാപിക്കും. പ്ലാസ്റ്റിക്ക് നിർമാർജനമാണ് ലക്ഷ്യം. താമരക്കണ്ടം ഫോറസ്റ്റ് കനോപ്പി റിസോർട്ടിൽ നടക്കുന്ന വാർഷികാഘോഷ പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡന്റ് സുൽഫിക്കർ ടി.എസ് അദ്ധ്യക്ഷത വഹിക്കും. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് ഉദ്ഘാടനം ചെയ്യും. പെരിയാർ ടൈഗർ റിസേർവ് ഡെപ്യൂട്ടി ഡയറക്ടർ ശില്പ. വി. കുമാർ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക്‌ പഞ്ചായത്തംഗം അബ്ദുൽ റസാഖ്, ​പഞ്ചായത്ത് അംഗങ്ങളായ പ്രജീഷ് എൻ.എസ്, ആൻസി ജെയിംസ് എന്നിവർ സംസാരിക്കും. തുടർന്ന് അസോസിയേഷനിലെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.