തൊടുപുഴ: കോടതി നിലപാട് സ്വാഗതം ചെയ്ത് തൊടുപുഴയിൽ കേരളാ കോൺഗ്രസ് (എം) ​ജോസഫ് വിഭാഗം പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. ആക്ടിംഗ് ചെയർമാൻ പി.ജെ. ജോസഫിനും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനും അഭിവാദ്യമർപ്പിച്ചായിരുന്നു പ്രകടനം. കാർമ്മൽ ജംഗ്ഷനിൽ ചേർന്ന വിശദീകരണ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ മധുരവിതരണം നടത്തി.