ഇടവെട്ടി: പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മൂന്നാംഘട്ടമായ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളുടെ പുനരധിവാസ പ്രവ‌‌ർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ യോഗം അഞ്ചിന് രാവിലെ 11 ന് മാർത്തോമ്മാ പള്ളിപ്പടി നെടുമണ്ണിൽ ഹാളിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.