തൊടുപുഴ: സർവീസ് പെൻഷൻകാർക്ക് നൽകിവരുന്ന നാമമാത്രമായ ഉത്സവബത്ത കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് തൊടുപുഴ ടൗൺ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. എം.എൻ. രാജൻപിള്ള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബി. സോമശേഖരൻ നായർ (പ്രസിഡന്റ്)​,​ വി.എ. സുന്ദരരാജൻ (സെക്രട്ടറി)​,​ പി.കെ. നാരായണപിള്ള (വൈസ് പ്രസിഡന്റ്)​,​ എസ്. മണി (ജോ. സെക്രട്ടറി)​,​ കെ.എസ്. വിജയൻ,​ എസ്. ഉണ്ണികൃഷ്ണൻ, ​പി.ആർ. ബാലചന്ദ്രൻ,​ പി.കെ. ശ്രീനാഥ്,​ എസ്. വിജയൻ,​ കെ. ശിവൻപിള്ള,​ ജി. ഗോപാലകൃഷ്ണൻ നായർ (സമിതി അംഗങ്ങൾ)​.