തൊടുപുഴ: വടക്കുംമുറി തനിമ ചാരിറ്റബിൾ ട്രസ്റ്റ് ആന്റ് ഫൗണ്ടേഷൻ രാമായണകാലത്ത് സംഘടിപ്പിക്കുന്ന സാമൂഹ്യപരിപാടിയായ ""രാമായണ സ്വാധീനം മനുഷ്യ നന്മയ്ക്ക് "" ഇന്ന് രാവിലെ ഒമ്പതിന് തൊടുപുഴ എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും. രാമായണത്തിലെ കഥാസന്ദർഭങ്ങൾ,​ അത് നൽകുന്ന സന്ദേശങ്ങൾ,​ വർത്തമാന കാലകഘട്ടത്തിലെ ജീവിത ശൈലിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന വിഷയത്തിലുള്ള പരസ്പര സംവാദവും അതിലൂടെ ലഭിക്കുന്ന സന്ദേശവുമാണ് പരിപാടിയിലുള്ളത്. ഗുരുവായൂർ ദേവസ്വംബോർ‌‌ഡ് മെമ്പർ കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ മായ ദീനു അദ്ധ്യക്ഷത വഹിക്കും. രാഹുൽ ഈശ്വർ,​ അമൃത ശ്രേഷ്‌ഠഭാരത ഫെയിം മാസ്റ്റർ രാഹുൽ സജീവ്,​ പ്രൊഫ. സരിത അയ്യർ,​ ഡോ. ശ്രീജിത്ത് കോഴിക്കോട്,​ ടി.പി. ജോസഫ്,​ കെ.വി. ബിജു,​ ജലജ ശശി,​ അഫ്സൽ കൊമ്പനാപ്പറമ്പിൽ,​ കെ.എം ജയചന്ദ്രൻ,​ റെക്സിമോൾ മാത്യു,​ മാസ്റ്റർ വിഷ്ണു തുടങ്ങിയവർ സദസ്യരോട് സംവദിക്കുകയും മറുപടി പറയുകയും ചെയ്യും.