കുമളി: അട്ടപ്പള്ളത്ത്കാർ മദ്യപാനികളെക്കൊണ്ട് പൊറുതിമുട്ടുന്നു. ബിവറേജ് കോർപ്പറേഷന് സമീപമാണ് അടിപിടി നിത്യസംഭവമായി മാറുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവിടെ ചില സ്ഥലങ്ങളിൽ മദ്യപിക്കുന്നതിന് രഹസ്യസങ്കേതങ്ങൾ ഉണ്ട്. . മദ്യസേവയ്ക്ക് ശേഷം ചേരിതിരിഞ്ഞും തമ്മിൽ തല്ലും പതിവാണ്. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ വക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. വഴക്ക് മൂർഛിച്ചതോടെ ഇരുവിഭാഗങ്ങളും മാരക ആയുധങ്ങളും വാഹനത്തിന്റെ ലിവറുമായി രംഗത്ത് എത്തി. സമീപവാസികളുടെ ഇടപെടൽ കൊണ്ടാണ് സംഘർഷം ഒഴിവാഴയത്.