തൊടുപുഴ : വെങ്ങല്ലൂർ പ്രദേശത്തെ വിവിധ ബാലഗോകുലം ങ്ങളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷം ഓണം വിപുലമായ പരിപാടികളോടെ കൂടി ആഘോഷിക്കുന്നതിന് വെങ്ങല്ലൂർ ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗം തീരുമാനിച്ചു ആഘോഷങ്ങളുടെ ഭാഗമായുള്ള ശോഭായാത്രകൾ വെങ്ങല്ലൂർ ആരവല്ലി കാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്നും വെങ്ങല്ലൂർ നടയിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ വിപുലമായ നടത്തിപ്പിനായി പി പി സാനു അദ്ധ്യക്ഷനും പി എസ് കാർത്തികേയൻ ജനറൽ കൺവീനറും എംഎം മണി രക്ഷാധികാരിയും വി എൻ പങ്കജാക്ഷൻ ആഘോഷ പ്രമുഖും സനൽ പുരുഷോത്തമൻ ഖജാൻജിയുമായി 51 സ്വാഗത സംഘത്തിന് രൂപം നൽകി. വിവിധ മേഖലാ കൺവീനർമാരേയും തെരഞ്ഞെടുത്തു. വേങ്ങത്താനം ഗുരു നഗർ മേഖലാ കൺവീനർമാരായി എ.കെ ബൈജു, ' കെ കെ രാജു ,ജി.കെ.അനൂപ്, പ്രസാദ് എന്നിവരേയും ആരവല്ലിക്കാവ് മേഖലാ കൺവീനർമാരായി കെ.ബി പ്രദീപ് കുമാർ, സി.കെ. തങ്കപ്പൻ , രമേശ് ബാബു എന്നിവരേയും പള്ളിപ്പീടിക എം.ജി നഗർ മേഖലാ കൺവീനർമാരായി കവിത സിബി, ശ്രീജിത് ടി.എസ്, അജിത് കുമാർ എൻ നടയിൽക്കാവ് മേഖലാ കൺവീനർമാരായി എൻ.വിശ്വനാഥ്, പി.കെ.രാമചദ്രൻ നായർ എന്നിവർ തെരഞ്ഞെടുത്തു.