മറയൂർ: സംസ്ഥാന പാതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആലാംപ്പെട്ടി ഭാഗത്ത് ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. എരുമേലി കാലായിൽ വീട്ടിൽ മിഥുൻ മോഹൻ (24), മറയൂർ കരിമൂട്ടി വെള്ളിയമ്പിൽ പുഷ്‌ക്കരൻ (56) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ മിഥുൻ മോഹനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറയൂരിൽ നിന്നും ഉടുമലൈയിലേക്ക് പോകവെ നിയന്ത്രണം വിട്ട ബൈക്ക് എതിർവശത്തെ കൊക്കയിലേക്ക് മറിയാതെ തിട്ടിലേക്ക് ഇടിച്ചു നിന്നതിനാൽ വലിയ അപകടം ഉണ്ടായില്ല.