rally

മറയൂർ: നിരത്തിലൂടെ രാജകീയമായി പാഞ്ഞുപോയ പഴയ പടക്കുതിരകൾ വീണ്ടും അണിനിരന്ന റാലി പുതുതലമുറക്ക് ഹരംപകർന്നു. ഊട്ടി നിരത്തിലെ പഴയ പടക്കുതിരകളെ അണിനിരത്തിയത് നീലഗിരി വിന്റേജ് ആന്റ് ക്ലാസിക് കാർ അസോസിയേഷനാണ് .നൂറോളം പഴയ കാറുകളും അമ്പതോളം ഇരുചക്ര വാഹനങ്ങളും വാൻ ലോറി തുടങ്ങിയ നിരവധി വാഹനങ്ങൾ നിരത്തിൽദൃശ്യവിരുന്നൊരുക്കി. ഊട്ടിയിൽ നിന്ന് പുറപ്പെട്ട റാലി എ.ടി.സി ക്ക് അടുത്ത് വൈ എം സി എ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. തുടർന്ന് നിരനിരയായി ഇട്ട് വാഹനങ്ങളുടെ പ്രദർശനം നടത്തി. പഴയകാലത്തെ രാജകീയ വാഹനങ്ങൾ കാണുന്നതിനും സെൽഫിയെടുക്കുന്നതിനും തിക്കുംതിരക്കുമായിരുന്നു.