വണ്ടിപ്പെരിയാർ: തമിഴ്നാട്ടിൽ വണ്ടിപ്പെരിയാർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് തേനി പെരിയകുളത്തെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായ ഷൈജുവി(20)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറുപ്പിൽ കോളേജ് വാർഡനെതിരെ പേരു പരാമർച്ചിട്ടുണ്ടെങ്കിലും തമിഴ്നാട് പൊലീസ് യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തിൽ ദുരൂഹതയുള്ളതായും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.സംഭവത്തിൽ പ്രതിഷേധിച്ച് കോളേജ് വിദ്യാർത്ഥികളും സുഹൃത്തുക്കളും കോളേജ് പഠിക്കൽ പ്രതിഷേധം നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല.കുറ്റക്കാരായ കോളേജ് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തി.