ചെറുതോണി. കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് നിവോദനം നൽകി. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ദില്ലിയിൽ സംഘടിപ്പിച്ച കർഷക പാർലമെന്റിന്റെ തുടർച്ചയായാണ് നിവേദനം നൽകിയത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ആദായവില ഉറപ്പാക്കുക, കർഷകന്റെ കടബാധ്യതകൾ ഒഴിവാക്കുക എന്നീ ബില്ലുകൾ പാർലമെന്റ് പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർ മുഖേന കർഷകസംഘം ഇടുക്കി ജില്ലാ കമ്മറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്. കർഷകസംഘം ജില്ല പ്രസിഡന്റ് സി വി വർഗീസിൽ നിന്നും ജില്ലാ കളക്ടർക്ക് വേണ്ടി അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ നിവേദനം സ്വീകരിച്ചു. കർഷകസംഘം ജില്ലാ ട്രഷറർ എൻ ശിവരാജൻ, ജോയിൻ സെക്രട്ടറിമാരായ പി.പി ചന്ദ്രൻ, റോമിയോ സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറിമാരായ ഇ.എൻ ചന്ദ്രൻ, പി.ഡി സുമോൻ എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.