തൊടുപുഴ: ഹോർട്ടി കൾച്ചർ മിഷൻ ഹോർട്ടികോർപ്പ് വഴി ഉടുമ്പന്നൂർ കേരള ഓർഗാനിക് ഡെവലെപ്മെന്റ് സൊസൈറ്റിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഒമ്പതിന് രാവിലെ 10 മുതൽ നാല് വരെ തൊടുപുഴ വിനായക ആഡിറ്റോറിയത്തിൽ തേനീച്ച വളർത്തൽ പ്രചരണ പരിപാടി നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ് ഭദ്രദീപം തെളിക്കും. കെ.ഐ.സി.ഒ ഡിവിഷണൽ എൻജിനീയർ ബി. സുനിൽ, റിട്ട. ആൾ ഇന്ത്യാ റേഡിയോ കാർഷിക വിദഗ്ധൻ മുരളീധരൻ തഴക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി സുരേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് വിശിഷ്ട വ്യക്തികളെ ആദരിക്കും. ഉടുമ്പന്നൂർ കൃഷി ഓഫീസർ ജെയ്സിമോൾ കെ.ജെ, മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് അടപ്പൂർ, 2018ൽ സംസ്ഥാനതലത്തിൽ ആദരിക്കപ്പെട്ട മികച്ച തേനീച്ച കർഷകൻ ടി.കെ. രാജു കട്ടപ്പന, ഇൻഫാം സംസ്ഥാന കമ്മിറ്റിയംഗം എം.ടി. ഫ്രാൻസിസ്, ഐ.സി.എസ് ഡയറക്ടർ ടി.എം. സുഗതൻ, ഉടുമ്പന്നൂർ കെ.ഒ.ഡി.എസ് വൈസ് പ്രസിഡന്റ് ജോബ് വർഗീസ്, 2018ൽ പഞ്ചായത്തുതലത്തിൽ ആദരിക്കപ്പെട്ട മികച്ച തേനീച്ച കർഷകൻ ജോർജ് വർഗീസ് എന്നിവർ സംസാരിക്കും. ഉടുമ്പന്നൂർ കെ.ഒ.ഡി.എസ് സെക്രട്ടറി ടി.കെ. രവീന്ദ്രൻ സ്വാഗതവും മെമ്പർ എം.ഐ. സുകുമാരൻ നന്ദിയും പറയും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഹോർട്ടികോർപ്പിൽ നിന്ന് സബ്സിഡി നിരക്കിൽ ചെറുതേനീച്ച കോളനികൾ ലഭിക്കും. മുൻകൂട്ടി പേര് രജിസ്ട്രർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് ആനുകൂല്യം. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 04862271555, 9496680718.