രാജാക്കാട് : നെടുങ്കണ്ടംതേവാരംമെട്ടിന് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞു. വാഹനത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.കോമ്പയാർ സെന്റ്‌തോമസ് സ്‌കൂൾ വക ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വിദ്യാർത്ഥികളെ അതത് സ്ഥലങ്ങളിൽ ഇറക്കി വിട്ട് മടങ്ങിവരുതിനിടെറോഡരികിൽ നിർത്തിയശേഷം ഡ്രൈവറും ജീവനക്കാരും വാഹനത്തിൽ നിന്നും പുറത്തിറങ്ങി. ഈ സമയംറോഡിൽ നിന്നും തെന്നി നീങ്ങിയ വാഹനം മുന്നോട്ടുരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ബസ്സ് പൂർണ്ണമായും തകർന്നു.