തൊടുപുഴ : എൻ.എം.സി. ബില്ലിലെ നിബന്ധനകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യാഴാഴ്ച്ച ദേശീയ വ്യാപകമായി മെഡിക്കൽ സമരം നടത്തും. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനായി അടിസ്ഥാന യോഗ്യത ഇല്ലാത്തവരെയും ആധുനിക വൈദ്യശാസ്ത്രം ചികിത്സിക്കാൻ അനുവദിക്കുന്ന നിയമം പാർലമെന്റിൽ വീണ്ടും പരിഗണിയ്ക്കാൻ ഇരിക്കവെയാണ് തീരുമാനം. . അന്നേദിവസം തൊടുപുഴ ഐ.എം.എ യുടെ കീഴിലുള്ള ഡോക്ടർമാരും പണിമുടക്കുവാൻ തീരുമാനിച്ചു. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.