ഇടുക്കി : ഓണം ബോണസിന് അർഹതയുള്ള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾ ബയോമെട്രിക് ഹാജർ രേഖപ്പെടുത്തുന്നതിനായി ആഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിൽ ക്ഷേമനിധി പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസർ അറിയിച്ചു. കട്ടപ്പന സബ് ഓഫീസിൽ കട്ടപ്പന, ഇടുക്കി മേഖലയിലുള്ളവർക്ക് ആഗസ്ററ് 10നും, പീരുമേട്, നെടുങ്കണ്ടം മേഖലയിലുള്ളവർക്ക് ആഗസ്റ്റ് 17നും അടിമാലി സബ് ഓഫീസിൽ അടിമാലി, മൂന്നാർ മേഖലയിലുള്ളവർക്ക് ആഗസ്റ്റ് 14നും ഹാജർ രേഖപ്പെടുത്തുന്നതിന് സൗകര്യമുണ്ടായിരിക്കും.