sandal

മറയൂർ: മറയൂർ ചന്ദന ഇ ലേലം സെപ്തംബർ 4,5 തീയതികളിലായി നടക്കും. നാല് ഘട്ടങ്ങളിലായി നടക്കുന്ന ഇ ലേലത്തിന് 15 വിഭാഗങ്ങളിലായി 85 ടൺ ചന്ദനമാണ് മറയൂർ ചന്ദനഗോഡണിൽ ചെത്തിയൊരുക്കി വരുന്നത് വരുന്നത്.
കേരളത്തിൽ ചന്ദനലേലം നടക്കുന്ന ഏക ഗോഡൗണാണ് മറയൂരിൽ ഉള്ളത്.കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ 17.92 ടൺ ചന്ദനം 20.90 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. ചൈന ബുദ്ധ് വിഭാഗത്തിൽ പെടുന്ന ചന്ദനത്തിന് മികച്ച വില ലഭിച്ചത്. ഒരു കിലോ ചന്ദനത്തിന് 18, 936 രൂപയാണ് വില ലഭിച്ചത്.കർണ്ണാടക സംസ്ഥാനത്തിലെ പൊതുമേഖല സ്ഥാപനമായ കർണ്ണാടക സോപ്സ് ആന്റ് ഡിറ്റർ ജെന്റ് കമ്പനിയാണ് മറയൂരിൽ എല്ലാ ലേലത്തിലും പങ്കെടുത്ത് 90 ശതമാനം ചന്ദനവും വാങ്ങുന്നത്. ഇത്തവണയും ഈ കമ്പനി അടക്കം നിരവധി കമ്പനികൾ, ദേവസ്വങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ലേലത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയാണ് വനം വകുപ്പിനുള്ളത്. ക്ഷേത്രങ്ങൾക്കായി ചെറുലോട്ടുകളും ലേലത്തിനായി ഒരുക്കിയിട്ടുണ്ട്.കൽക്കത്താ ആസ്ഥാനമായ മെറ്റൽ സ് കാർപ്പ് ആന്റ് ട്രെയിഡിംഗ് കമ്പനിക്കാണ് ഇ ലേലം നടത്തുന്നതിനുള്ള ചുമതല വനം വകുപ്പ് നൽകിയിരിക്കുന്നത്.