തൊടുപുഴ: ഇടുക്കിയിലെ അടിയന്തരാവസ്ഥാ പോരാളികളുടെ ജില്ലാ സംഗമം 15ന് രണ്ടിന് തൊടുപുഴയിൽ ചേരും. അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപനസമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.സി. ഉണ്ണിച്ചെക്കൻ പങ്കെടുക്കും. ജില്ലയിലെ അടിയന്തരാവസ്ഥ തടവുകാർ സംഗമത്തിൽ പങ്കെടുക്കണം. സംഗമത്തിനെത്തുന്നവർ മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരണമെന്നും കൺവീനർ ബാബു മഞ്ഞള്ളൂർ അറിയിച്ചു. ഫോൺ: 9847468789.