ഇടുക്കി: കെഎസ്ടിഎ യുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച കട്ടപ്പന ഗവ.ട്രൈബൽ ഹയർസെക്കഡറി സ്‌ക്കൂളിൽ സംഘടിപ്പിക്കുന്ന ജില്ലാതല അദ്ധ്യാപകലോകം പ്രതിഭോത്സവം വിജയകരമായി നടത്തുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. കട്ടപ്പന ബി.ആർ.സി ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ അദ്ധ്യക്ഷനായി. എം.ആർ അനിൽ കുമാർ, മുരുകൻ വി അയത്തിൽ എന്നിവർ സംസാരിച്ചു. എൻ വി ഗിരിജാകുമാരി ജനറൽ കൺവീനറായും തോമസ് ജോസഫ് അക്കാഡമിക് കൺവീനറായും 51 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.